'വിധി'! അപകടം സംഭവിക്കുമ്പോള്‍ പഴിചാരാന്‍ എളുപ്പം കണ്ടുപിടിച്ച വാക്കാണത്. സംഭവിക്കുന്നത് ഒരു ട്രെയിന്‍യാത്രയ്ക്കിടെയാണെങ്കില്‍ ആ വാക്ക് 'അശ്രദ്ധ'യെന്നാക്കും. എട്ടു വര്‍ഷത്തോളം ട്രെയിന്‍ യാത്രക്കാരിയായിരുന്നിട്ടും അപകടങ്ങളെ ഇങ്ങനെ കാണുന്നതായിരുന്നു എന്റെയും ശീലം. കഴിഞ്ഞ ദിവസം ഷൊര്‍ണ്ണൂരില്‍ സൌമ്യ റെയില്‍വേട്രാക്കില്‍ ക്രൂരമായി മാനഭംഗത്തിനിരയാകുന്നതു വരെ!