കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍ വെറുതെയിരിക്കുവാന്‍...
നുരഞ്ഞുപൊന്തുന്ന പാല്‍
ത്തിരകള്‍ക്കുള്ളിലെന്‍ പാദമൊളിപ്പിച്ചീടാന്‍...
ചക്രവാളത്തിലൊളിക്കുന്ന സൂര്യന്റെ
കണ്ണിലിമചിമ്മാതെ നോക്കിനിന്നീടാന്‍...
തഴുകിവരുന്ന കാറ്റിലെന്‍ ദു:ഖങ്ങളെ
നൂലറ്റ പട്ടങ്ങളാക്കീടാന്‍...
ആകാശനീലിമയ്ക്കിടയില്‍ നിന്നും
പുതുവര്‍ണ്ണങ്ങള്‍ കണ്ടെത്തീടാന്‍...
കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍
കൊഴിഞ്ഞുപോയ ബാല്യത്തിനോര്‍മ്മകള്‍
തിരയായി കാലില്‍ വാരിപ്പുണര്‍ന്നീടാന്‍...
കടല്‍ക്കരയിലൊന്നു പോകാന്‍ വെറുതെയിരിക്കുവാന്‍...
നുരഞ്ഞുപൊന്തുന്ന പാല്‍
ത്തിരകള്‍ക്കുള്ളിലെന്‍ പാദമൊളിപ്പിച്ചീടാന്‍...
ചക്രവാളത്തിലൊളിക്കുന്ന സൂര്യന്റെ
കണ്ണിലിമചിമ്മാതെ നോക്കിനിന്നീടാന്‍...
തഴുകിവരുന്ന കാറ്റിലെന്‍ ദു:ഖങ്ങളെ
നൂലറ്റ പട്ടങ്ങളാക്കീടാന്‍...
ആകാശനീലിമയ്ക്കിടയില്‍ നിന്നും
പുതുവര്‍ണ്ണങ്ങള്‍ കണ്ടെത്തീടാന്‍...
കൊതിച്ചിടുന്നു ഇന്ന് ഞാന്‍ വീണ്ടും
കടല്‍ക്കരയിലൊന്നു പോകാന്‍
കൊഴിഞ്ഞുപോയ ബാല്യത്തിനോര്‍മ്മകള്‍
തിരയായി കാലില്‍ വാരിപ്പുണര്‍ന്നീടാന്‍...